ജൈവകൃഷിയിലൂടെ മാത്രമേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ:-പിജെ ജോസഫ്

കോതമംഗലം:ജൈവകൃഷിയിലൂടെ മാത്രമേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂവെന്ന് കേരള കോൺഗ്രസ്(എം) പാർട്ടി വർക്കിങ്ങ് ചെയർമാൻ പി ജെ ജോസഫ്. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷ രഹിത പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആരംഭിക്കുന്ന ജൈവ മിത്രം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 2000 കേന്ദ്രങ്ങളിലാണ് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുന്നത് പാർട്ടി അംഗങ്ങളുടെയും,അനുഭാവികളുടെയും വീടുകളിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുമാണ് കൃഷി തുടങ്ങുന്നത്. കാർഷിക മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ജൈവ മിത്ര പദ്ധതിയിൽ ലക്ഷ്യമിടുന്നത് കാർഷിക രംഗത്തെ വിദഗ്ധർ യുവാക്കൾ വിദ്യാർഥികൾ കർഷകർ എന്നിവർ അടങ്ങുന്ന സമിതികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ടി.യു. കുരുവിള,മുൻ എംപി ഫ്രാൻസിസ് ജോർജ്, സേവി കുരിശുവീട്ടിൽ, ജോസ് വള്ളമറ്റം, ലിസി ജോസ്, ബേബി വട്ടക്കുന്നേൽ, ജോണി അരീക്കാട്ടിൽ, വിൻസെന്റ് ജോസഫ്, ഷൈസൺ മാങ്കുഴ, ജോമി തെക്കേക്കര, ബേബി മുണ്ടാടൻ, ടോം കുര്യച്ചൻ, സോണി ജോബ്, എ .റ്റി. പൗലോസ്, സി.കെ.സത്യൻ, റോയ്‌സ് സ്കറിയ, കെന്നഡി പീറ്റർ, റോയ് മൂഞ്ഞനാട്ട് , കെ. വി . വർഗീസ്, ജോർജ് അമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!