ഡീൻ കുര്യാക്കോസ് എംപി ടെലിവിഷൻ വിതരണം ചെയ്തു

വാഴക്കുളം: ഡീൻ കുര്യാക്കോസ് എംപി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ പട്ടികജാതി കോളനിയിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നൽകി.ഡീൻ കുര്യാക്കോസ് എം പി വിതരണോദ്ഘാടനം നിർവഹിച്ചു.
മണിയന്തടം അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ, ചാറ്റുപാറ സന്ദീപ് മെമ്മോറിയൽ ആർട്സ് ആൻറ്   സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിലാണ് ടെലിവിഷൻ നൽകിയത്.കമ്യൂണിറ്റി ഹാളിൽ കേരള വിഷൻ സൗജന്യമായി കേബിൾ കണക്ഷനും നൽകിയാണ് പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്.       ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, മഞ്ഞള്ളൂർ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ  ജോസ് പെരുമ്പിള്ളിക്കുന്നേൽ,ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്ത് അംഗം സിന്ധു മണി, യൂത്ത്കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് സമീർ കോണിക്കൽ, മണ്ഡലം പ്രസിഡന്റ് ജിന്റോ ടോമി,സി.എ ബാബു, രതീഷ് മോഹനൻ, സനൽ സുബ്രമണ്യൻ, ഒ.എസ് സോമൻ, കെ.വി വിനീത് തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ:ഇടുക്കി കെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള ടെലിവിഷൻ വിതരണം മണിയന്തടം അംബേദ്കർ കമ്യൂണിറ്റി ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു
Back to top button
error: Content is protected !!