വടിയെടുത്ത് പോലീസ്. ശൂന്യമായി നഗരം.

മുവാറ്റുപുഴ : വടിയെടുത്ത് പോലീസ്. ശൂന്യമായി നഗരം. നഗരത്തില്‍ അടച്ചുപൂട്ടല്‍ പോലീസ് കര്‍ശനമാക്കിയപ്പോള്‍ അനാവശ്യ യാത്രക്കാരും കുറഞ്ഞു. ആദ്യ ദിനങ്ങളില്‍ ബോധവല്‍ക്കരണവും, അനാവശ്യ യാത്രക്കാരെ മടക്കിയയക്കലുമായിരുന്നു എന്നാല്‍ വ്യാഴാച മുതല്‍ നിലപാട് കടുപ്പിച്ചതോടെ ശൂന്യമായ നഗരം കാണാന്‍ ഇറങ്ങുന്നവരുടെയും, മറ്റ് അനാവിശ്യ യാത്രക്കാരുടെയും എണ്ണവും കുറഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ വച്ച് എല്ലാ വാഹനങ്ങളും തടഞ്ഞ പോലീസ്  പരിശോധന നടത്തുന്നുണ്ട്. സത്യവാങ്മൂലം ഇല്ലാത്തവരെയും, അനാവിശ്യയാത്രക്കാര്‍ക്കും എതിരെ പോലീസ് നടപടി സ്വീകരിച്ചു. ഇന്നലെ പഴം, പച്ചക്കറി തുടങ്ങി ആവിശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോയവര്‍ മാത്രമാണ് റോഡിലിറങ്ങിയത്. ഗ്രാമീണ പ്രദേശങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കി. കവലകളിലും മറ്റും കൂട്ടംകൂടി നില്‍ക്കുന്നവരെ വിരട്ടിയോടിച്ചു. താക്കീതിനു ശേഷവും നിരത്തിലിറങ്ങിയ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നും പരിശോധന ശക്തമാക്കാനാണ് പോലീസിന്‍റെ തീരുമാനം.

Back to top button
error: Content is protected !!