കോതമംഗലം മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു.

കോതമംഗലം : ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍  സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. രണ്ട് കേന്ദ്രങ്ങളില്‍ ഇന്ന് ആരംഭിക്കുമെന്നും ആന്‍റണി ജോണ്‍ എംഎല്‍എ പറഞ്ഞു. നെല്ലിക്കുഴി കെറ്റിഎല്‍ ഓഡിറ്റോറിയത്തിലും, വാരപ്പെട്ടി കക്കാട്ടൂര്‍ ഫ്രണ്ട്സ് കാറ്ററിംഗ് സെന്‍ററിലും, കുട്ടമ്പുഴ വെട്ടിക്കല്‍ കാറ്ററിംഗ് സെന്‍ററിലും, വടാട്ടുപാറ മിനി സ്റ്റേഡിയത്തിലും, പാലമറ്റം കുടുംബശ്രീ യൂണിറ്റിലും, ഊന്നുകല്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ കിച്ചനിലും, പല്ലാരിമംഗലം ഒരുമ കുടുംബശ്രീ യൂണിറ്റിലും, കോതമംഗലം നഗരസഭ ടൗണ്‍ യുപി സ്കൂളിലും ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലായി 890 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം ലഭ്യമാക്കും.

ഫോട്ടോ…    വാരപ്പെട്ടി പഞ്ചായത്തിൽ ആരംഭിച്ച കമ്യുണിറ്റി കിച്ചണിൽ നിന്ന് ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു.

Back to top button
error: Content is protected !!