കൂത്താട്ടുകുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു

 

കൂത്താട്ടുകുളം:ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്.പാലക്കാട് കടകംകുന്ന് താന്നിക്കൽപുര ശശി (42)നാണ് പരിക്കേറ്റത്.ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മറ്റ് ലോറിയിലെ ക്ളീനർക്കും സാരമായ പരിക്കുണ്ട്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ പുതുവേലി അരിവാ വളവിലായിരുന്നു അപകടം.കോട്ടയം ഭാഗത്തുനിന്നും വന്ന ലോറിയിലേക്ക് കൂത്താട്ടുകുളം ഭാഗത്തുനിന്നും വന്ന ലോറി നിയന്ത്രണം നഷ്ടപെട്ട് ഇടിച്ചു കയറുകയായിരുന്നു.കുട്ടിയിടിയുടെ ആഘാതത്തിൽ കോട്ടയം ഭാഗത്തുനിന്നും വന്ന ലോറിയുടെ ക്യാബിൻ പൂർണമായി തകരുകയും ,ഡ്രൈവർ ഉള്ളിൽ കുടുങ്ങുകയും ചെയ്തു.കൂത്താട്ടുകുളത്തുനിന്നും എത്തിയ അഗ്നിശമനസേനയാണ് ഇയാളെ പുറത്തെടുത്തത്.

Back to top button
error: Content is protected !!