മൂവാറ്റുപുഴയില്‍ കടകളിലും ഗോഡൗണുകളിലും പരിശോധന നടത്തി.

മൂവാറ്റുപുഴ: കോവിഡ് 19 നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിചന്തയും കൃത്രിമ വില വര്‍ദ്ധനവും കണ്ടു പിടിക്കുന്നതിനായി മൂവാറ്റുപുഴ ആര്‍.ഡി.ഒ സാബു കെ. ഐസക്കിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലേയും മൊത്തവിതരണ കടകളിലും ഗോഡൗണുകളിലും പരിശോധന നടത്തി. പരിശോധനയ്ക്ക് തഹസീല്‍ദാര്‍, പോലീസ്, താലൂക്ക് സപ്ലൈഓഫീസര്‍, അളവ്-തൂക്ക വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.

Back to top button
error: Content is protected !!