മൂവാറ്റുപുഴയിൽ ബിജെപിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി.

മുവാറ്റുപുഴ : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മുവാറ്റുപുഴ നഗരസഭാ പരിധിയിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായി ബി ജെ പി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം നടത്തി. കച്ചേരിത്താഴത്തു വച്ചു സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വി. സി. ഷാബു ആദ്യ ഭക്ഷണപ്പൊതി നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. നഗരസഭ ചെയർ പേഴ്സൺ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് കെ. എസ്. ആർ. ടി. സി. ബസ്സ്റ്റാന്റ് പരിസരം, നെഹ്‌റു പാർക്, കാവുങ്കര എന്നിവിടങ്ങളിൽ ഭക്ഷണ പൊതി വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി കെ. പി. തങ്കകുട്ടൻ, സെക്രട്ടറി കെ. കെ. അനീഷ്‌ കുമാർ, മുൻസിപ്പൽ സമിതി പ്രസിഡന്റ്‌ രമേഷ് പുളിക്കൻ, വാർഡ് കൗൺസിലർ പി. പ്രേംചന്ദ്, പഞ്ചായത്ത്‌ സമിതി നേതാക്കൾ ആയ സിദ്ധാർഥൻ, കെ. വി. മനോജ്‌, കെ. എസ്. ഷാബു എന്നിവരുടെ നേതൃത്വത്തിൽ ആണ് ഭക്ഷണപ്പൊതി വിതരണം നടത്തിയത്.

Back to top button
error: Content is protected !!