കരുതലും സ്‌നേഹവുമായി എ ഐ വൈ എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി.

മൂവാറ്റുപുഴ: കോവിഡ് 19 വ്യാപനത്തിനെതിരെ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ മൂവാറ്റുപുഴയിലെ നിറസാന്നിദ്ധ്യമായി എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി. മണ്ഡലം കമ്മിറ്റിയ്ക്ക് കീഴില്‍ മേഖല കമ്മിറ്റികളെയും യൂണിറ്റ് കമ്മിറ്റികളുടെയും പങ്കാളിത്തത്തോടെ കുര്യന്‍മലയിലും അടൂപറമ്പിലും പായിപ്രയിലും അടക്കം മൂന്ന് കമ്മ്യൂണിറ്റി കിച്ചനുകളാണ് ഒരുങ്ങുന്നത്. യൂണിറ്റ് മേഖല കമ്മിറ്റികളുടെ സഹകരണത്തോടെ ജനറല്‍ ആശുപത്രിയിലും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും തെരുവില്‍ അലയുന്നവര്‍ക്കും ഭക്ഷണ വിതരണം നടന്ന് വരികയാണ്.ഹോട്ടലുകളും കടകളും അടച്ചിട്ടതോടെ വിഷപ്പ് അകറ്റുവാന്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന നിരവധിപേര്‍ക്ക് ഇതൊരു ആശ്വാസമായി മാറിയിട്ടുണ്ട്. പൊതിച്ചോര്‍ വിതരണം കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാനാണ് സംഘടന ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും സൗജന്യമായി വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5000 മാസ്‌കുകളാണ് തയ്യാറാക്കി പോലീസ് സ്‌റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്ത് വരുന്നു. മൂവാറ്റുപുഴ ടൗണില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്കായി ടൗണ്‍ യു.പി.സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേയ്ക്ക് പായും ആവശ്യവസ്തുക്കളും എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ വാങ്ങി നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരു വിളിപ്പാടകലെ സഹായത്തിനായി എഐവൈഎഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. എന്താവശ്യത്തിന് വിളിച്ചാലും തങ്ങളെ ബന്ധപ്പെടാന്‍ കഴിയും വിധം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പര്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്‍.അരുണിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് മുന്നോട്ട് പോകുന്നത്. മണ്ഡലം സെക്രട്ടറി കെ.ബി.നിസാര്‍, പ്രസിഡന്റ് ജോര്‍ജ് വെട്ടികുഴി, വൈസ് പ്രസിഡന്റ് സി.എന്‍.ഷാനവാസ്, മൂവാറ്റുപുഴ ടൗണ്‍ മേഖല പ്രസിഡന്റ് ഫിനു ബക്കര്‍, മേഖല ഭാരവാഹികള്‍ യൂണിറ്റ് ഭാരവാഹികള്‍ അടക്കം പ്രവര്‍ത്തനങ്ങള്‍ ചക്കാന്‍ പിടിച്ച് വരുന്നു.

ചിത്രം- എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ പൊതിച്ചോര്‍ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ നഗരസഭ കൗണ്‍സിലര്‍ കെ.ബി.ബിനീഷ്‌കുമാറിന് കൈമാറുന്നു…..കെ.ബി.നിസാര്‍, ജോര്‍ജ് വെട്ടികുഴി, ഫിനു ബക്കര്‍ എന്നിവര്‍ സമീപം..

Back to top button
error: Content is protected !!