പിറവത്ത് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് ബി.ജെ.പി. പ്രവർത്തകർ.

 

പിറവം: എടക്കാട്ടുവയൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കഷ്ടത അനുഭവിക്കുന്ന നൂറു കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും, അരിയും, പച്ചക്കറികളും വിതരണം ചെയ്ത് മാതൃക യായി ബി. ജെ. പി. പ്രവർത്തകർ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭഷ്യവസ്തുക്കൾ അപ്രാപ്യ മായിട്ടുള്ളവർക്കാണ് ഇവ വിതരണം ചെയ്തത്.
കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്തംഗവുമായ M ആശിഷ്, കർഷകമോർച്ച ജില്ലാ പ്രസിഡൻറ് വി.എസ്. സത്യൻ, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എൻ. അനിൽകുമാർ, മിഥുൻ വെളിയനാട്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു സത്യൻ, എം.എ. കുഞ്ഞുമോൻ എന്നിവർ പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകി. കിടപ്പു രോഗികൾക്ക് മരുന്നു കിറ്റും ഇവരുടെ നേതൃത്വത്തിൽ എത്തിച്ചു നൽകുകയും ചെയ്തു.

Back to top button
error: Content is protected !!