കണിക്കൊന്നയും കണിവെള്ളരിയും വീടുകളിൽ എത്തിച്ച് യുവമോർച്ച മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി.

 

മൂവാറ്റുപുഴ: വിഷുക്കണി ഒരുക്കുന്നതിന് ഏറ്റവും പ്രധാനമായ കണിവെള്ളരിയും കണിക്കൊന്നയും ആയി വീടുകളിൽ എത്തിച്ച് യുവമോർച്ച മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി. ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരി മൂലം ആഘോഷങ്ങളിൽ ഒക്കെ അയവ് വരുത്തിയിരിക്കുകയാണ് ജനങ്ങൾ. ലോക്ക് ഡൗൺ സമയത്ത് കണി ഒരുക്കുന്നത് സാധാരണക്കാർക്ക് അപ്രായോഗികമായ കാര്യമാണ്. കണിക്കൊന്നയും കണിവെള്ളരിയും എല്ലാ വീടുകളിലും ഇല്ല എന്നിരിക്കെ എപ്പോഴത്തെയും പോലെ അന്വേഷിച്ചിറങ്ങുന്നത് പ്രായോഗികമല്ല. ഈ അവസരത്തിൽ കണിവെള്ളരിയും കണിക്കൊന്നയും ഓരോ വീട്ടിലും എത്തിച്ചു നൽകുകയാണ് യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ.
ബിജെപി മണ്ഡലം പ്രസിഡന്റ് വി. സി. ഷാബു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത് ബ്ലായിൽ, വസുദേവ് തച്ചാംപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Back to top button
error: Content is protected !!