മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് നാലുലക്ഷം രൂപ നൽകി.

 

മൂവാറ്റുപുഴ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുവാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 4 ലക്ഷം രൂപ നൽകി. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ മുവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ വിജയകുമാറിന് തുക കൈമാറി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സലിം പാലം, പി .പി അനസ്., സെക്രട്ടറി സുധീർ കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലോക്ക് ഡൗൺ കാലത്ത് ബാങ്കിന്റെ നേതൃത്വത്തിൽ ദിവസവും 500 പേർക്ക് ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചിരുന്നു.

ചിത്രം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുവാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന 4 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ മുവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ വിജയകുമാറിന് കൈമാറുന്നു.

Back to top button
error: Content is protected !!