എൽദോസ് കുന്നപ്പിള്ളി എംഎൽഎ.ക്ക് വധഭീഷണി…

 

മുവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പത്രസമ്മേളനം നടത്തിയതിന് തൊട്ട് പിന്നാലെ തനിക്ക് വധഭീഷണി വന്നതായി എല്‍ദോസ് കുന്നപ്പള്ളി എം.എൽ.എ.ഫെയ്സ്ബുക്കിലൂടെ ഡി.ജി.പി. ക്ക് നൽകിയ പരാതിയുടെ ചിത്രം അടക്കം അദ്ദേഹം പങ്കുവച്ച് അദ്ദേഹം കുറിപ്പിട്ടിരിക്കുന്നത്.

‘ഞാന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?’എന്നാണ് അദ്ദേഹം കുറിചിരിക്കുന്നത്.

സ്പിൻഗ്ലർ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എല്‍ദോസ് കുന്നപ്പള്ളി എം.എൽ.എ. രംഗത്തുവന്നിരുന്നു. വീണ സ്പിന്‍ഗ്ലർ സി.ഇ.ഒ. യുമായി ന്യൂജഴ്സിയില്‍ വച്ച് ആറുതവണ കൂടിക്കാഴ്ച നടത്തിയെന്നും , ഇതേക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കണമെന്നും അല്ലെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും എം.എല്‍.എ. പറഞ്ഞു.

Back to top button
error: Content is protected !!