മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കുള്ള ഹാന്‍ഡ് സാനിറ്റൈസറിന്റെ വിതരണത്തിന് തുടക്കമായി.


മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആയ്യുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍  ജനറല്‍ ആശുപത്രി, പോലീസ് സ്‌റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിന്റെയും വിതരണത്തിന് തുടക്കമായി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലേയ്ക്കുള്ള ഹാന്‍ഡ് സാനിറ്റൈസറിന്റെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ ഡിവൈഎസ്പി എ.അനില്‍കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ സാബു.കെ.ഐസക്ക്, സി.ഐ എം.എം.മുഹമ്മദ്, നിര്‍മ്മല ഫാര്‍മസി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോസ് മത്തായി മൈലാടിയത്ത്, അസിസ്റ്റന്റ് പ്രൊഫ. ഡോ.ഫല്‍സ് സാജു എന്നിവര്‍ സംമ്പന്ധിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ പദ്ദതിയുടെ ഭാഗമായിട്ടാണ് എല്‍ദോ എബ്രഹാം എം.എല്‍.എ, മൂവാറ്റുപുഴ ഡെന്റല്‍ കെയര്‍ ലാബ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ഒഫ് ഫാര്‍മസി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിര്‍മ്മല ഫാര്‍മസി കോളേജിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിന്റെയും നിര്‍മ്മാണം നടക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമീക-കുടുംബാരോഗ്യ കേന്ദ്രത്തിലും ജനറല്‍ ആശുപത്രി, ആയ്യൂര്‍വ്വേദ-ഹോമിയോ ആശുപത്രി, പോലീസ് സ്‌റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡത്തോടെയാണ് ഇവിടെ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും ഒരുക്കുന്നത്. 100-എം.എല്‍ന് 70 രൂപയോളം മുതല്‍ മുടക്കിയാണ് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും നിര്‍മിക്കുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വിദേശത്ത് നിന്ന് അടക്കം എത്തുന്നവരെ നിരീക്ഷിക്കുന്നതിനും കൊറോണ രോഗ ലക്ഷണമുള്ളവരെ നിരീക്ഷിക്കുന്നതിനും ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്.ഇതിന് പുറമെ നൂറുകണക്കിന് ആളുകള്‍ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. കൊറോണ പ്രതിരോധത്തിനായി നാടെങ്ങും ജാഗ്രതയോടെ നീങ്ങുമ്പോള്‍ നിയോജക മണ്ഡലത്തില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിന്റെയും ലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡെന്റല്‍ കെയര്‍ ലാബിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ നിര്‍മ്മല ഫാര്‍മസിയില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും ഒരുക്കുന്നത്.

ചിത്രം-മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലേയ്ക്കുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഡിവൈഎസ്പി എ.അനില്‍കുമാറിന് കൈമാറുന്നു………………….

Back to top button
error: Content is protected !!