രാഷ്ട്രീയം

കെ.എസ്.യു മാസ്ക് വിതരണം നടത്തി

 

മുവാറ്റുപുഴ : കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിൽ എസ്എസ് എൽസി, പ്ലസ് വൺ, പ്ലസ് ടു, വി എച്ച് എസ് സി തലങ്ങളിൽ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്ക് വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ശ്രീ. ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. നിയോജകമണ്ഡലത്തിലെ 33 സ്കൂളുകളിലായി 10000 മാസ്‌കുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. രണ്ടാം ഘട്ടമായി കോളേജ് തലങ്ങളിൽ വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറിൻ ജേക്കബ് പോൾ, ജില്ലാ സെക്രട്ടറിമാരായ സൽമാൻ ഓലിക്കൽ, റംഷാദ് റഫീഖ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ ഫാസിൽ സൈനുദ്ധീൻ, രാഹുൽ മനോജ്‌, അൻഷാഫ് മുഹമ്മദ്‌ ഭാരവാഹികളായ ജോ പോൾ, അബിൻ ജോയ്, ലിയോ റോയ്, ഇമ്മാനുവേൽ ജോർജ്, കൃഷ്ണപ്രിയ സോമൻ, റെയ്‌മോൻ സാബു, അഖിൽ അജി, ഷോൺ ജോഷി എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!
Close