കല്ലൂര്‍ക്കാട് കൃഷി ഭവനില്‍ ഫലവൃക്ഷതൈകള്‍ വിതരണത്തിനായി എത്തി….

 

മൂവാറ്റുപുഴ: ഫലവര്‍ഗ്ഗങ്ങളുടെ വിപുലമായ വികസനം 2020-21 ഒരു കോടി ഫലവൃക്ഷതൈ വിതരണ പദ്ധതി പ്രകാരം വിതരണം നടത്തുന്നതിനായി ഫല വൃക്ഷ തൈകള്‍ കല്ലൂര്‍ക്കാട് കൃഷിഭവനില്‍ എത്തിയിട്ടുണ്ട്. വിവിധയിനം ഫലവര്‍ഗ്ഗങ്ങളുടെ ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൈകള്‍ വിതരണം നടത്തുന്നത്. വനം വകുപ്പില്‍ നിന്നുള്ള തൈകള്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത നേതൃത്വത്തിലാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. നാരകം, നെല്ലി, പേര, ലക്ഷ്മി തരു, കരിങ്ങാലി, മണിമരുത് തുടങ്ങിയ തൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്.സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും തൈ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതാണ്.സംസ്ഥാന കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.പൊതു ഇടങ്ങളിലും ഫലവൃക്ഷ തൈകള്‍ നടുന്നതായിരിക്കും. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ സ്വകാര്യ ഭൂമിയില്‍ നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷ തൈകളുടെ പരിപാലനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി നിര്‍വ്വഹിക്കും. തൈകളുടെ വിതരണോത്ഘാടനം ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ രാവിലെ 10ന് കൃഷി ഭവനില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി കൃഷി ഭവനില്‍ വച്ച് നിര്‍വ്വഹിക്കും. പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും കോവിഡ് രോഗവ്യാപന നിയന്ത്രണ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍ദിഷ്ഠ അപേക്ഷ സമര്‍പ്പിച്ച് കൃഷിഭവനില്‍ നിന്നും തൈകള്‍ കൈപ്പറ്റണമെന്ന് കല്ലൂര്‍ക്കാട് കൃഷി ഓഫീസര്‍ അറിയിച്ചു….
Back to top button
error: Content is protected !!