മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികള്‍ക്കു ടാബുകൾ വിതരണം ചെയ്തു.

 

മുവാറ്റുപുഴ: സംസ്ഥാനത്ത് നടപ്പാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭഗമായി നിർധനരായ വിദ്യാര്‍ത്ഥികള്‍ക്ക്  ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ടാബ് നല്‍കുന്ന പദ്ധതി പൂര്‍ത്തിയാക്കി. ഇന്നലെ ബാങ്കില്‍ നടന്ന ചടങ്ങില്‍ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാബ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജും, വികസന കാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉമാമത്ത് സലീമും സംഘം സെക്രട്ടറി വി.ടി. ആനന്ദവല്ലിയില്‍ നിന്ന് ഏറ്റുവാങ്ങി, മുവാറ്റുപുഴ ശിവന്‍ക്കുന്ന് സ്‌കൂളിലും ,കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളിലും നേരത്തെ ടാബുകള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വിതരണം നടത്തിയിരുന്നു. ചടങ്ങില്‍ സംഘം പ്രസിഡന്റെ കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ്  വി.കെ.വിജയന്‍, സംഘം ഡയറക്ടര്‍മാരായ ശാന്താ കരുണാകരന്‍, പി.എ.അനില്‍കുമാര്‍, കെ.എ.സനീര്‍., എം.കെസന്തോഷ്, വി.കെ.മണി ,സജി ഏലിയാസ്, കെ.ജി സത്യന്‍, വിദ്യാ പ്രസാദ്, ജയശ്രീ ശ്രീധരന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!