കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

മുവാറ്റുപുഴ : കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പലയിടങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ കാര്യമായിട്ട് പ്രവര്‍ത്തിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ തോതില്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ സാധിച്ചില്ല. കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുമെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മുന്‍പ് ഭക്ഷണം നല്‍കി വന്നിരുന്ന സംഘടനകളില്‍ ചിലത് നിര്‍ത്തുകയും ചെയ്തത് കൂടുതല്‍ വിനയായി. ഭക്ഷണം തികയാതെ വരുന്നതിനാല്‍ ചില കാറ്ററിംഗ് സര്‍വീസുകള്‍ക്കും ഹോട്ടലുകാര്‍ക്കും ഓര്‍ഡര്‍ കൊടുക്കുയാണ് നഗരസഭ ചെയ്യുന്നത്. ഇത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു എതിരാണ്. കമ്മ്യൂണിറ്റി കിച്ചണ്‍  പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആകുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടത്തുമെന്ന്  നിയോജക മണ്ഡലം പ്രസിഡന്‍റ് സമീര്‍ കോണിക്കല്‍ അറിയിച്ചു.

Back to top button
error: Content is protected !!