നീണ്ട കാത്തിരിപ്പിനൊടുവില്‍ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ ഹൈമാക്‌സ് ലൈറ്റ്….

 

മൂവാറ്റുപുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മുളവൂര്‍ പൊന്നിരിയ്ക്കപറമ്പില്‍ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ചു. പായിപ്ര ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളുടെ സംഗമഭൂമിയും അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ ഒന്നുമായ മുളവൂര്‍ പൊന്നിരിയ്ക്കപ്പറമ്പില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ചത്. മുളവൂര്‍ പൊന്നിരിയ്ക്കപ്പറമ്പില്‍ ഹൈമാക്‌സ് ലൈറ്റ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്തിലെ പലപ്രദേശങ്ങളിലും ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ പൊന്നിരിയ്ക്കപ്പറമ്പ് പ്രദേശത്തോട് അവഗണനയായിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയാകുമെങ്കിലും പിന്നീട് കെട്ടടുങ്ങുകയായിരുന്നു പതിവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ പൊന്നിരിയ്ക്കപറമ്പില്‍ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിക്കാത്തതിനെതിരെ പ്രദേശത്ത് പ്രതിഷേധവും അരങ്ങേറിയിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഓന്നായിരുന്നു ഇവിടെ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം. ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഹൈമാക്‌സ് ലൈറ്റിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ സീനത്ത് അസീസ്, സൈനബ കൊച്ചക്കോന്‍, മുന്‍മെമ്പര്‍മാരായ യു.പി.വര്‍ക്കി, എം.വി.സുഭാഷ്, പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ്, മര്‍ച്ചന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് പി.വി.റോയി, വിവിധ കക്ഷിനേതാക്കളായ എം.എം.സീതി, വി.എസ്.മുരളി, പി.വി.ജോയി, സീന ബോസ്, ഇ.എം.ഷാജി, എം.കെ.ഇബ്രാഹിം, പി.ജി.പ്രദീപ് കുമാര്‍ എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം- മുളവൂര്‍ പൊന്നിരിയ്ക്കപ്പറമ്പില്‍ സ്ഥാപിച്ച ഹൈമാക്‌സ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു…………………..

Back to top button
error: Content is protected !!