മാറാടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ

 

 

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു.
————————————

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ മാറാടി ഗ്രാമപഞ്ചായത്തിനനുവദിച്ച പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച(19-06-2020) രാവിലെ 10ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തും. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിലവിലെ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായിട്ടാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം നിര്‍മിക്കുന്നത്.
Back to top button
error: Content is protected !!