മ​ണ്ണ​ത്തൂ​ര്‍ അ​ത്താ​ണി​ക്ക​ല്‍ ക​വ​ല​യി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ര്‍​മാ​ണ​ത്തേ​ച്ചൊ​ല്ലി ത​ര്‍​ക്കം.

കൂ​ത്താ​ട്ടു​കു​ളം: മ​ണ്ണ​ത്തൂ​ര്‍ അ​ത്താ​ണി​ക്ക​ല്‍ ക​വ​ല​യി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ര്‍​മാ​ണ​ത്തേ​ച്ചൊ​ല്ലി ത​ര്‍​ക്കം. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചു. യൂ​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് തു​ട​രു​ന്ന​ത്.
തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​വ​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്.
റോ​ഡി​ലെ മീ​ഡി​യ​നി​ല്‍ നി​ന്നി​രു​ന്ന അ​ത്താ​ണി​ക്ക​ല്ല് മാ​റ്റി വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ര്‍​മി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക്കെ​തി​രേ ആ​ഴ്ച​ക​ളാ​യി യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.ര​ണ്ടാ​ഴ്ച മു​മ്ബ് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ഇ​ന്ന​ലെ രാ​വി​ലെ 5.30ന് ​ആ​രം​ഭി​ച്ചു.
അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ ജോ​സ​ഫ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ണാ​ലി​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യാ​ണ് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര്‍​മാ​ണം ത​ട​ഞ്ഞ​ത്. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ജു ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​എ​ന്‍. വി​ജ​യ​ന്‍, എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ​തോ​ടെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​കു​ക​യാ​യി​രു​ന്നു. സി​ഐ കെ.​ആ​ര്‍.​മോ​ഹ​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Back to top button
error: Content is protected !!