പൊള്ളലേറ്റ ലോറി ഡ്രൈവർക്ക് തുണയായി സഞ്ചരിക്കുന്ന ആശുപത്രി.

 

തൃശ്ശൂർ : പൊള്ളലേറ്റ ലോറി ഡ്രൈവർക്ക് തുണയായി
സഞ്ചരിക്കുന്ന ആശുപത്രി. തൃശൂർ ശക്തൻ സ്റ്റാൻഡിൽ
ആസ്റ്റർ – പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രിയുടെ കോവിഡ് സ്ക്രീനിങ് ടെസ്റ്റിനിടയിലാണ് ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ നിലയിൽ അർദ്ധബോധവസ്ഥയിൽ തമിഴ്നാട് സ്വദേശിയായ ശെൽവനെ ചുമട്ടു തൊഴിലാളികൾ കൊണ്ടു വന്നത്. ലോറിയുടെ കാബിനിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ബോധരഹിതനായി ലോറിയിൽ നിന്നും താഴേക്കു വീഴുകയായിരുന്നു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റു. വീഴ്ചയുടെ ആഘാതത്തിൽ മുറിവുകളും ഉണ്ടായിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്ന എല്ലാ സംവിധാനങ്ങളും സഞ്ചരിക്കുന്ന ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ ഡോക്ടർമാരും നേഴ്സും ചേർന്ന് പ്രഥമിക ശുശ്രൂഷ നൽകി. വെള്ളവും ലഘു ഭക്ഷണവും, മാസ്കും നൽകി തെർമൽ സ്കാനിംഗിനും വിധേയനാക്കിയാണ് ശെൽവനെ വിട്ടത്.
റായ്‌പൂരിൽ നിന്നും സ്റ്റീൽ ലോഡ് കയറ്റി വന്നതായിരുന്നു ശെൽവൻ.

Back to top button
error: Content is protected !!