ലൈബ്രറിയിലേയ്ക്ക് ടി.വി.നല്‍കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍……

മൂവാറ്റുപുഴ: മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെയും സന്തോഷ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ എല്‍.ഇ.ഡി.ടി.വി. നല്‍കി. ലൈബ്രറിയില്‍ വീടുകളില്‍ ടി.വി.യും മറ്റ് സൗകര്യങ്ങളുമില്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് ടി.വിയില്ലാത്തത് തടസമായതോടെയാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണിന്റെ ഇടപെടലിനെ തുടര്‍ന്ന് പുതിയ എല്‍.ഇ.ഡി ടി.വി.ലൈബ്രറിയിലേയ്ക്ക് ലഭിച്ചത്. ഇതോടെ ലൈബ്രറിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവായി. ടി.വി.എന്‍.അരുണ്‍ ലൈബ്രറി പ്രസിഡന്റ് ഒ.പി.കുര്യാക്കോസ്, സെക്രട്ടറി സി.സി.ഉണ്ണി കൃഷ്ണന്‍, എന്നിവര്‍ക്ക് കൈമാറി. ഓണ്‍ലൈന്‍ സൗകര്യമില്ലാത്തതിനാല്‍ നമ്മുടെ പ്രദേശത്ത് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങരുതെന്നും ഇതിനായി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും തങ്ങളുടെ പ്രദേശങ്ങളില്‍ പരിശോധിച്ച് ഇത്തരം കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും അരുണ്‍ പറഞ്ഞു. ചടങ്ങില്‍ മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റ് യു.പി.വര്‍ക്കി, സി.പി.എം.ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീന ബോസ്, പി.ജി.പ്രദീപ്കുമാര്‍, ഇ.എം.ഷാജി, എം.കെ.ഇബ്രാഹിം, കെ.എ.രാജന്‍, രാജു കുന്നത്ത്, മനോജ് മറ്റത്തില്‍, കെ.ബി.അഷറഫ്, എം.പി.രാജപ്പന്‍, ബിനി മുരളീധരന്‍ എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം- മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയിലേയ്ക്കുള്ള ടി.വി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ലൈബ്രറി ഭാരവാഹികളായ സി.സി.ഉണ്ണികൃഷ്ണന്‍ ഒ.പി.കുര്യാക്കോസ് എന്നിവര്‍ക്ക് കൈമാറുന്നു………………..….

Back to top button
error: Content is protected !!