കുഞ്ചിപാറയും ഇനി ഓൺലൈനായി

 

നേര്യമംഗലം :കേരള എൻജിഒ യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി സ്വന്ത്യന പ്രവർത്തകളുടെ ഭാഗമായി ഏറ്റെടുത്ത കുട്ടമ്പുഴ കുഞ്ചിപാറ ആദിവാസി ഗ്രാമം ത്തിലെ 98 കുട്ടികളും ഇനി ഓൺലൈനായി വിദ്യ അഭ്യസിക്കും.

കുട്ടമ്പുഴയിൽ നിന്ന് ബ്ളാവന കടത്ത് കടന്ന് 2 മണിക്കൂറിലേറെ ആന കാട്ടിലൂടെ സഞ്ചരിച്ചാലാണ് കുഞ്ചിപാറകുടി ആദിവാസി ഗ്രാമത്തിൽ എത്താൻ കഴിയു.കുടിയിലെ എകദ്ധ്യാപക വിദ്യാലയത്തിലെ ലിസി ടിച്ചർ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടിട്ട് അധികം വർഷമായില്ല.നിലവിൽ വൈദ്യുതിയും ഇൻറർനെറ്റ് കണക്റ്റ് വിറ്റിയുമില്ലാതെ പുതിയ ഓൺലൈൻ പഠന ചങ്ങലയിൽ കണ്ണി ചേരാൻ കഴിയാത്ത 98 ഓളം വിദ്യാർത്ഥികൾക്കാണ് കേരള എൻജിഒ യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തതിൽ 2 കേന്ദ്രങ്ങളിലാക്കി സംവിധാനങ്ങൾ ഒരുക്കിയത്.

വൈദ്യുതി ഇല്ലാത്ത അംഗൻവാടിയിൽ സോളാർ സംവിധാനം വഴി വൈദ്യുതി എത്തിച്ച് സ്മാർട്ട് ടെലിവിഷനും DTH ഉം ഒരുക്കിയാണ് പുതിയ കാലത്തെ പഠന സംവിധാനങ്ങളോട് കാടിൻ്റെ മക്കളേയും കണ്ണി ചേർത്തത്.

യുണിയൻ എറണാകുളം ജില്ലാസെക്രട്ടറി സ, കെ.കെ സുനിൽ കുമാർ പഠനകേന്ദ്രങ്ങളുടെ ഉൽഘാടനം നിർവഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ ബോസ്, ജില്ലാ കമ്മറ്റിയംഗം കെ.എം മുനീർ, TE0മാരായ R അനൂപ്പ്,Rനാരായണൻകുട്ടി, പ്രമോട്ടർ ബിനീഷ് നാരായണൻ കാണിക്കാരൻ എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്കാവിശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്തു

Back to top button
error: Content is protected !!