കെ എസ് യു സ്ഥാപകദിനത്തിൽ നിയോജകമണ്ഡലത്തിൽ പി.പി.ഇ ഫേസ് മാസ്ക് ഷിൽഡ് വിതരണം ചെയ്തു

 

മുവാറ്റുപുഴ : കെഎസ്‌യു സ്ഥാപക ദിനമായ മെയ്‌ 30ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കും, നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെഎസ്‌യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംപവർ കോൺഗ്രസിന്റെ സഹായത്തോടെ പ്രത്യേകം രൂപകൽപ്പന ചെയ്ത പിപിഇ ഫേസ് മാസ്ക് ഷീൽഡാണ് വിതരണം ചെയ്തു .മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്ന നിയോജക മണ്ഡലംതല ഉദ്ഘാടനം കെപിസിസി വൈസ് പ്രസിഡൻറ് ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. തുടർന്ന് നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി 250 പിപിഇ ഫേസ് മാസ്ക് ഷീൽഡ് ആദ്യഘട്ടത്തിൽ മൂവാറ്റുപുഴയിൽ വിതരണം ചെയ്തത്. സ്ഥാപകദിനത്തോടനുബന്ധിച്ച് യൂണിറ്റ്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും, അനുബന്ധപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് രണ്ട് ജെറിൻ ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സൽമാൻ ഓലിക്കൽ, റംഷാദ് റഫീഖ്, നിയോജകമണ്ഡലം ഭാരവാഹികളായ ഫാസിൽ സൈനുദ്ധീൻ, രാഹുൽ മനോജ്‌, അൻസാഫ് മുഹമ്മദ്‌, റെയ്‌മോൻ സാബു, ലിയോ റോയ്, ഇമ്മാനുവേൽ ജോർജ്, കൃഷ്ണപ്രിയ സോമൻ, ജിബിൻ സാബു, എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!