കോവിഡ് 19 പ്രതിരോധ പ്രവർത്തനം:-ഫാത്തിമക്ക് മാതൃ സ്കൂളിന്റെ ആദരം.

 

കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ പ്രതിച്ഛായ ഉയർത്തിയ മെഡിക്കൽ ടീം അംഗം കുടമുണ്ട സീതി സാഹിബ്‌ മെമ്മോറിയൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എം.എം ഫാത്തിമ-ക്ക് മാതൃ സ്കൂളിന്റെ ആദരം.കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ കോവിഡ് പ്രതിരോധ ടീമിലെ അംഗമായിരുന്ന ഫാത്തിമ ഉൾപ്പെട്ട ടീമിന്റെ പ്രവർത്തനമാണ് പിന്നീട് കാസർകോട് ഉൾപ്പെടെ സാമൂഹ്യ വ്യാപന സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ സർക്കാർ നിർദ്ദേശ പ്രകാരം പ്രതിബദ്ധതയോടെ ചുമതല ഏറ്റെടുത്തത്.കന്നഡ ദിന പത്രങ്ങളും കേരളത്തിലെ ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ളവ ശ്രദ്ധേയമായ ഈ പ്രവർത്തനങ്ങൾക്ക് വലിയ അനുമോദനങ്ങളാണ് നൽകിയത്.
ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചു സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രീൻ വിഷൻ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി എച്ച് ഇൽയാസ് ഫാത്തിമ-ക്ക് സ്കൂളിന്റെ ഉപഹാരം നൽകി.ഗ്രീൻ വിഷൻ ട്രസ്റ്റ് ജനറൽ സെക്രെട്ടറി അലി അൾട്ടിമ സ്വാഗതം പറഞ്ഞു.ട്രസ്റ്റ് ഭാരവാഹികളായ അലി പുതിയേടത്ത്,സാദിഖ് അലി,റമീസ് മുതിരക്കാല,പി ടി എ പ്രസിഡന്റ് ഫിറോസ്‌ പുളിമൂടൻ തുടങ്ങിയവർ സംബന്ധിച്ചു.സ്കൂൾ ടീച്ചർ ആതിര ടി യു യോഗത്തിന് നന്ദി പറഞ്ഞു.

ഫോട്ടോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മെഡിക്കൽ ടീമിൽ അംഗമായ ഫാത്തിമ എം എം ന് മാതൃ സ്കൂളിന്റെ ഉപഹാരം സ്കൂൾ മാനേജർ പി എച്ച് ഇൽയാസ് നൽകുന്നു.ഗ്രീൻ വിഷൻ ട്രസ്റ്റ് ജനറൽ സെക്രെട്ടറി അലി അൾട്ടിമ സമീപം.

Back to top button
error: Content is protected !!