വീടിനുള്ളിൽ ചാരായം വാറ്റുകയായിരുന്നയാളെ പോലീസ് പിടികൂടി.

 

കോതമംഗലം:വീടിനുള്ളിൽ ഇരുന്ന് ചാരായം വാറ്റുകയായിരുന്നയാളെ പോലീസ് പിടികൂടി. തലക്കോട് വെള്ളാപ്പാറയില്‍ പാലാ ജോസ് (59) ആണ് വീടിനുള്ളില്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതിനിടയിൽ പോലീസ് കസ്റ്റഡിയിലായത്. അന്‍പത് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. ലോക്ക് ഡൗണിൽ ഊന്നുകൽ പ്രദേശങ്ങളിൽ ചാരായ നിർമ്മാണം വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇന്‍സ്‌പെക്ടര്‍ ഋഷികേശ്, എസ്.ഐ. സി.പി. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. അനധികൃ മദ്യവില്‍പ്പനയുടെ പേരില്‍ മുമ്പും ജോസ് പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Back to top button
error: Content is protected !!