വീടിന് മുകളിൽ തെങ്ങ് വീണു

കോ​ത​മം​ഗ​ലം: വേ​ന​ല്‍ മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ല്‍ വീ​ടി​ന്‍റെ മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണ് മേ​ല്‍​ക്കൂര ത​ക​ര്‍​ന്നു. കീ​ര​ന്പാ​റ ക​ല്ലാ​നി​ക്ക​പ​ടി പോ​ക്ക​ളം പി.​എ​ന്‍. ബി​നു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രമുണ്ടാ​യ കാ​റ്റി​ല്‍ തെ​ങ്ങ് വീ​ണ​ത്.

സ​മീ​പ പു​ര​യി​ട​ത്തി​ലെ മാ​വ് ഒ​ടി​ഞ്ഞ് തെ​ങ്ങി​ല്‍ വീ​ണ​തി​നെത്തുട​ര്‍​ന്ന് തെ​ങ്ങും ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ കെ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​കെ.ബിനോയി,കെ.എം ഇബ്രാഹിം,ജയിസ് ജോയ്,എസ്ൻ.ഷാദ്സി.എസ് അനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Back to top button
error: Content is protected !!