കോവിഡ് -19 പ്രതിരോധത്തിന് സഹായവുമായി ജില്ലാ റെഡ് ക്രോസ്.

 

കാക്കനാട്: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലക്ക് ലഭിച്ച 5000 മൂന്ന് ലെയർ മാസ്‌ക്കുകളും 500 ഹാൻഡ് ടൗലു കളും ജില്ലാ ഭരണ സിരാ കേന്ദ്രമായ കാക്കനാട് കളക്റ്ററേറ്റിൽ വച്ച് റെഡ്ക്രോസ് ജില്ലാ ചെയർമാൻ ശ്രീ ജോയി പോൾ ജില്ലാ കളക്റ്ററും റെഡ്ക്രോസ് ജില്ലാ പ്രസിഡന്റുമായ ശ്രീ എസ് സുഹാസ് ഐ എ എസ് ന് നൽകി നിർവഹിച്ചു.ലഭിച്ച സാധനങ്ങൾ കളക്റ്റരുടെ നിർദ്ദേശമനുസരിച്ചു ജില്ലയിലെ ഏഴ് താലൂക്കുകളിലായി തഹസിൽദാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു റെഡ്ക്രോസ് താലൂക്ക് ബ്രാഞ്ചുകൾ വഴി വിതരണം നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.കളക്റ്ററുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ വൈസ് ചെയർമാൻ ശ്രീ വിദ്യാധിരൻ പി മേനോൻ,ജില്ലാ കമ്മറ്റി അംഗം വി എൻ സന്തോഷ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!