റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ കവളങ്ങാട് പിടിയിൽ

 

കോതമംഗലം:എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന്റെ നേതൃത്വത്തിൽ കവളങ്ങാട് പഞ്ചായത്തിലെ മങ്ങാട്ടുപടി ഭാഗത്ത് നടത്തിയ റെയ്ഡിൽ 1.150 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. മങ്ങാട്ടപടിയിൽ ജനവാസം കുറഞ്ഞ ഭാഗത്തായുള്ള റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികുടിയത്. ലോക്ക് ഡൗണിനെ തുടർന്ന് നിലച്ചുപോയ കഞ്ചാവ് കച്ചവടം ലോക്ക് ഡൗൺ ഇളവിൽ വാഹനങ്ങളും മറ്റും ഓടാൻ തുടങ്ങിയതോടെയാണ് സജീവമായത്. അനേകം മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കവളങ്ങാട് കതിർവേലിത്തണ്ട് നോക്കരയിൽ കണ്ണൻ എന്നു വിളിക്കുന്ന ജിതിൻ (24), കവളങ്ങാട് വെള്ളാമക്കുത്ത് മറ്റക്കോടിയിൽ ഫ്രെഡ്ഡിൻ (18) എന്നിവരാണ് അറസ്റ്റിലായത്. ജിതിന്റെ പേരിൽ കോതമംഗലം എക്സൈസ് സർക്കിൾ, റെയ്ഞ്ച് ഓഫീസുകളിലും എറണാകുളം എക്സൈസ്പെഷ്യൽ സ്ക്വാഡിലും ഈന്നുകൽ, ആലുവ പോലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളുണ്ട്.കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്‌. കഴിഞ്ഞ വർഷം ഇന്നോവ കാറിൽ കഞ്ചാവ് കടത്തവെ പ്രതി ജിതിനെ സി.ഐ. അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നതാണ്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.കെ.സുരേന്ദ്രൻ, പ്രിവ. ഓഫീസർ (ഗ്രേഡ്) ടി.പി.പോൾ, സിവിൽ എക്സൈസ് ഓഫീസർ സോബിൻ ജോസ് എന്നിവർ പങ്കെടുത്തു

Back to top button
error: Content is protected !!