കോതമംഗലത്ത് മധ്യവയസ്‌ക്കനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോതമംഗലം:മധ്യവയസ്‌ക്കനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.നാടുകാണി തോണികണ്ടം മാപ്പാനിക്കാട്ട് എൽദോസ് (55)നെയാണ് മരിച്ച നിലയിൽ മലയിൻകീഴ് നാടുകാണി റോഡിലെ അനക്കല്ലിന് സമീപത്തെ ഓടയിൽ നിന്നും കണ്ടെത്തിയത്.മൃദദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.സമീപത്തായി രക്തം ഒഴുകിയ പാടുമുണ്ട്.ലോറി ഡ്രൈവറായ എൽദോസ് മദ്യലഹരിയിൽ നടന്നുപോകവേ നിലതെറ്റി ഓടയിൽ വീണതാകാം എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ.ഭാര്യ:ലിസ്സി .മകൾ:സുവിത

Back to top button
error: Content is protected !!