ചേലാട് പോളിടെക്നിക്കിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ : ആന്റണി ജോൺ എംഎൽഎ.

 

കോതമംഗലം : ചേലാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.പോളിടെക്നികിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.ശാരീരിക വൈകല്യമുള്ള കുട്ടികൾക്കായി ടോയ്ലറ്റ് നിർമ്മിക്കുവാൻ 6.4 ലക്ഷം,ലൈബ്രറി പാർട്ടീഷ്യൻ പ്രവർത്തനങ്ങൾക്കായി 3.5 ലക്ഷം,ഓപ്പൺ കോർട്ട്യാഡിൽ ഇരിപ്പടം 5 ലക്ഷം,മെക്കാനിക്കൽ ലാബ് 20 ലക്ഷം,വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് കമ്പ്യൂട്ടർ 9 ലക്ഷം,ക്യാമ്പസിലെ ഫർണിച്ചറുകൾക്ക് 15 ലക്ഷം,ഓപ്പൺ കിണറിന് 10 ലക്ഷം,മറ്റ് പ്രവർത്തികൾക്കായി 10 ലക്ഷം,കോളേജിലെ റോഡ് റീ ടാറിങ്ങ് 15 ലക്ഷം അടക്കം വിവിധ വികസന പ്രവർത്തനങ്ങൾക്കായിട്ടാണ് 6 കോടി രൂപ അനുവദിച്ചിട്ടുള്ളത്.30000 സ്ക്വയർ ഫീറ്റിൽ മൂന്ന്‌ നിലകളിലായിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്.ക്ലാസ് റൂമുകൾ,ലാബുകൾ,ലൈബ്രറി,ഓഫീസ്,പോർച്ച് അടക്കമുള്ള സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്നത്.പോളിടെക്നിക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നതെന്നും,കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും എംഎൽഎ അറിയിച്ചു.

Back to top button
error: Content is protected !!