കര്‍ഷക തൊഴിലാളി സമരം

 

മൂവാറ്റുപുഴ: കര്‍ഷക തൊഴിലാളികള്‍ക്ക് 20 കിലോ അരി അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 400-രൂപ കൂലി വര്‍ദ്ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. സമരം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ മണ്ഡലം വൈസ്പ്രസിഡന്റ് എം.വി.സുഭാഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ബി.ബിനീഷ്‌കുമാര്‍, കെ.കെ.ശശി, സലീം എന്നിവര്‍ സംമ്പന്ധിച്ചു.ഈസ്റ്റ് വാഴപ്പിള്ളി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം വൈസ്പ്രസിഡന്റ് എം.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. രാജു കാരിമറ്റം അധ്യക്ഷത വഹിച്ചു. സജി പോള്‍, നിതിഷ് കുമാര്‍, ബിജു കൃഷ്ണകുമാര്‍, രമേഷന്‍ ജോബി എന്നിവര്‍ പങ്കെടുത്തു.

ചിത്രം-കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു……………………….

Back to top button
error: Content is protected !!