ഓൺലൈൻ ക്ലാസ്സോടെ പുതിയ അധ്യായന വർഷത്തിനു തുടക്കമായി.

 

 

കോതമംഗലം:പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സ്കൂൾ അധ്യായനത്തിന് തുടക്കം കുറിച്ചു.സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ അധ്യായനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി.ആർ.സിയിൽ വെച്ച് ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു.ടി വി,കേബിൾ,നെറ്റ് എന്നീ സൗകര്യങ്ങളൊന്നുമില്ലാത്ത 4 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ അധ്യായന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോതിഷ് പി,പിണ്ടിമന സ്കൂൾ പി റ്റി എ പ്രസിഡന്റ് അനീഷ് തങ്കപ്പൻ,ദീപൻ വാസു,ബി ആർ സി അധ്യാപകരും പങ്കെടുത്തു.ബി ആർ സി,പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ,ഊരു വിദ്യാലയങ്ങൾ,എം ജി എൽ സി,വായനശാലകൾ,അംഗൻവാടികൾ എന്നിവ വഴി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത കുട്ടികൾക്ക് ആവശ്യമായ പഠന സംവിധാനങ്ങൾ ഒരുക്കി കൊടുക്കുമെന്ന് എം എൽ എ അറിയിച്ചു.

Back to top button
error: Content is protected !!