സർക്കാർ ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം കോതമംഗലം സ്വദേശിനിക്കു വേണ്ടി;- മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പ്രത്യേകം നന്ദിഅറിയിച്ച് ആന്റണി ജോൺ  എംഎൽഎ.

 

കോതമംഗലം:കോതമംഗലം സ്വദേശിക്ക് വേണ്ടി ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ്.
കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ ഭൂതത്താൻകെട്ട് സ്വദേശി ശങ്കരത്തിൽ ഷിബുവിന്റെ ഭാര്യ ലീന ഷിബു(49)വിനായിട്ടാണ് സർക്കാർ ഹെലികോപ്റ്റർ പറക്കുന്നത്.
എറണാകുളം ലിസി ആശുപത്രിയിലാണ് നിലവിൽ ലീന ഷിബു ഉള്ളത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോക്ടർ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് തിരുവനപുരത്തേക്ക് തിരിച്ചത്.
തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് പുറപ്പെട്ടു.വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിൻ്റെ സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുള്ള ആദ്യ ദൗത്യമാണ് ഹൃദയവും കൊണ്ടുള്ള എയര്‍ ആംബുലന്‍സ് സര്‍വീസ്.
കോതമംഗലം സ്വദേശിനിയുടെ ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് മുൻകയ്യും എല്ലാ നിലയിലുള്ള സഹായവും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും,ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്കും പ്രത്യേകം നന്ദി അറിയിച്ചതായി ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

Back to top button
error: Content is protected !!