കോതമംഗലം കോടതി സമുച്ചയത്തിൽ സാനിറ്ററൈസ് ഡ്രിപ്പിഗ് മിഷ്യൻ  സ്ഥാപിച്ചു.

കോതമംഗലം: കോടതി സമുച്ചയത്തിൽ ഒരുക്കിയ സാനിറ്ററൈസ്
ഡ്രിപ്പിഗ് മിഷ്യൻ, തെർമൽ സ്കാനർ, കുടിവെള്ള പദ്ധതി എന്നിവയുടെ ഉത്ഘാടനം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റ്റി.ബി.ഫസീല നിർവ്വഹിച്ചു.കോവിഡ് 19 ൻ്റെ പാശ്ചാത്തലത്തിൽ കോടതി സമുച്ചയത്തിൽ എത്തുന്ന ജുഡീഷ്യൽ ഓഫീസർ മാർ, കോടതി ജീവനക്കാർ
അഭിഭാഷകർ, കോടതിയിൽ ഡ്യൂട്ടിക്കെത്തുന്ന ഇതര വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ്
സാനിറൈറയ്സർ ഡ്രിപ്പിഗ് മിഷ്യൻ  കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
സാനിറൈറയ്സർ ഡ്രിപ്പിഗ് മിഷ്യനും കുടിവെള്ള പദ്ധതിക്കുള്ള പുതിയ പമ്പ് സെറ്റുകളും കോതമംഗലം ബാർ അസോസിയേഷനിലെ അംഗങ്ങളായ വി. എം.പീറ്ററും തെർമൽസ്കാനർ  വി.എം.ബിജുകുമാറുമാണ്
സംഭാവനയായി നൽകിയത്.
 ‘മജിസ്ട്രേറ്റ് എം.എൻ. മനോജ്, അഡ്വ.വി.എം.പീറ്റർ എന്നിവർ പ്രസംഗിച്ചു..
ഫോട്ടോ: കോതമംഗലത്ത് കോടതി സമുച്ചയത്തിൽ സ്ഥാപിച്ച സാനിറ്ററൈസ് ഡ്രിപിംഗ് മിഷ്യന്റെ ഉദ്ഘാടനം മജിസ്ട്രേറ്റ് ടി.ബി ഫസീല നിർവഹിക്കുന്നു.
Back to top button
error: Content is protected !!