ടെലിവിഷൻ ചലഞ്ച് അശ്വതിക്കും ആര്യക്കും മികവിന്റെ പാഠം പഠിക്കാം

 

കോതമംഗലം: സമർത്ഥരായ രണ്ടു വിദ്യാർത്ഥിനികൾക്ക് ഡി വൈ എഫ് ഐ അയിരൂർപാടം യൂണിറ്റ് ടെലിവിഷൻ ചലഞ്ചിലൂടെ ഓൺലൈൻ വിദ്യാഭ്യസത്തിന് ടിവി യും കേബിൾ കണക്ഷനും നൽകി . സ്വിച്ച് ഓൺ കർമ്മം ആൻറണി ജോൺ എം.എൽ എ നിർവ്വഹിച്ചു .
വിദ്യാഭ്യസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു പി നായർ, വാർഡംഗം ഹസീന അലിയാർ, ഹെഡ്മിസ്ട്രസ് ജിബി സി തേലക്കാട്
ബിആർസി ക്ലസ്റ്റർ കോർഡിനേറ്റർ എ.ഇ ഷെമീദ ,കൈറ്റ് കോഡിനേറ്റർ എസ് എം അലിയാർ
ഡിവൈഎഫ്ഐ നേതാക്കളായ എംഎ അൻഷാദ്, മുഹമ്മദ് അൻഷാദ് ,ആഷിക് അഷ്റഫ് ,കെഎം അസീസ് ,മുഹമ്മദ് ഷാ എന്നിവർ സന്നിഹിതരായി. അശ്വതി തോളേലി എം ഡി ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആര്യ കോതമംഗലം മാർ ബേസിൽ സ്കൂൾ
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ഇരുവരും പഠനത്തിൽ
ഉന്നതമികവുപുലർത്തുന്നവരാണ് .
ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി യതോടെ ഈ
കുട്ടികളുടെ പഠന മികവ് ഒരുപടികൂടി ഉയർത്താൻ ആകുമെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ ഈ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റും എംഎൽഎ വിതരണം ചെയ്തു ….

Back to top button
error: Content is protected !!