കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പറന്ന് നടന്ന മയിലിന് കോടതി വളപ്പിൽ ദാരുണാന്ത്യം.

 

കോലഞ്ചേരി:കഴിഞ്ഞ ഒന്ന്-രണ്ട് ആഴ്ച്ചകളായി കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പറന്ന് നടന്ന മയിലിന് കോടതി വളപ്പിൽ ദാരുണാന്ത്യം.മരത്തിൽ നിന്ന് അടുത്ത മരത്തിലേക്ക് പറക്കവേ കോടതിയുടെ മുൻവശത്തുള്ള വൈദ്യുതി ലൈനിൽ തട്ടിയ പെൺമയിലിന് ഷോക്കേറ്റിരുന്നു.ഷോക്കേറ്റ് കോടതി കെട്ടിടത്തിൻ്റെ ഭിത്തിയിലേക്ക് തെറിച്ചു വീണ മയിലിന്റെ കഴുത്തൊടിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ കോടതി ജീവനക്കാരും,അഭിഭാഷകരും ചേർന്ന് കോടനാട് വൈൽഡ് ലൈഫ് റസ്ക്യുവിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മയിലിൻ്റെ മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ കോടാനാട് വൈൽഡ് ലൈഫ് റസ്ക്യു സെൻറ്ററിൻ്റെ കോമ്പൗണ്ടിൽ മയിലിനെ സംസ്കരിച്ചു.

Back to top button
error: Content is protected !!