കെ.എം നൗഫൽ മാസ്റ്ററെ കേരള പ്രവാസി സംഘം പായിപ്ര മേഖല കമ്മിറ്റി

 

മുവാറ്റുപുഴ :കേരള പ്രവാസി സംഘം പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്ത് ശ്രദ്ധേയനായ പായിപ്ര ഗവ.യുപി സ്കൂൾ അധ്യാപകൻ കെ.എം നൗഫൽ മാസ്റ്ററെ ആദരിച്ചു. കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി രക്ഷാധികാരി കെ എസ് റഷീദ് പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവാസി സംഘം പായിപ്ര മേഖല പ്രസിഡന്റ് സിറാജ് മൂശാരി സെക്രട്ടറി അഫ്സൽ എള്ളുമല എന്നിവർ ചേർന്ന് സ്നേഹോപഹാരം സമർപ്പിച്ചു. ലോക്കൽ സെക്രട്ടറി വി എസ് മുരളി,വ്യാപാരി വ്യവസായി ഏരിയാ കമ്മിറ്റി അംഗം സി.പി റഫീഖ്, പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം ജബ്ബാർ കുന്നുമ്മേക്കുടി എന്നിവർ സംസാരിച്ചു.

ചിത്രം : വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത കെ എം നൗഫൽ മാസ്റ്ററെ കേരള പ്രവാസി സംഘം പായിപ്ര മേഖല കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിയും സെക്രട്ടറി അഫ്സൽ എള്ളുമലയും ചേർന്ന് ആദരിക്കുന്നു. കെ എസ് റഷീദ്, വി എസ് മുരളി എന്നിവർ സമീപം.

Back to top button
error: Content is protected !!