കാർഷിക രംഗത്ത് സ്വയം പര്യാപ്ത്തത കൈവരിക്കാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ല: ഡോളി കുര്യാക്കോസ്

മൂവാറ്റുപുഴ:കാർഷിക രംഗത്ത് സ്വയം പര്യാപ്ത്തത കൈവരിക്കാതെ കേരളത്തിന്  ഇനി   മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി  കുര്യാക്കോസ് പറഞ്ഞു.ഭക്ഷ്യ സുരക്ഷക്കും കാർഷിക മേഖലയുടെ വളർച്ചക്കും സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന “ആർജ്ജവം 2020 ”  ൻ്റെ മൂവാറ്റുപുഴ  നിയോജക മണ്ഡലം തല ഉൽഘാടനം  കിഴക്കേക്കരയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
 കൊവിഡ് – 19 പാഠം ഉൾക്കൊണ്ട്  കേരളം തിരിച്ച് വരാൻ നടത്തുന്ന ശ്രമങ്ങളിൽ  കർഷിക പദ്ധതിയായ “അർജജവം 2020 ” പ്രത്യാക്ഷ നൽകുന്നതാണെന്നും അവർ പറഞ്ഞു. കർഷക സംഘം മണ്ഡലം പ്രസിഡൻ്റ് കെ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അലി പായിപ്ര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം അബ്ദുൾ മജീദ്, മണ്ഡലം പ്രസിഡൻ്റ് പി.എ ബഷീർ, ജനറൽ സെക്രട്ടറി  എം.എം സീതി, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് എം.എം അലിയാർ മാസ്റ്റർ ,മുനിസിപ്പൽ കൗൺസിലർ മാരായ സി.എം ഷുക്കൂർ, കെ.എ അബ്ദുൾ സലാം, ഷൈല അബ്ദുള്ള, കർഷക സംഘം മണ്ഡലം ട്രഷറർ പി .ച്ച് മൈതീൻകുട്ടി എന്നിവർ പങ്കെടുത്തു
.
ചിത്രം:ഭക്ഷ്യ സുരക്ഷക്കും കാർഷിക മേഖലയുടെ വളർച്ചക്കും സ്വതന്ത്ര കർഷക സംഘം  നടപ്പിലാക്കുന്ന  “ആർജ്ജവം 2020 ”  ൻ്റെ മൂവാറ്റുപുഴ  നിയോജക മണ്ഡലം തല ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി  കുര്യാക്കോസ്  നിർവഹിക്കുന്നു.
Back to top button
error: Content is protected !!