കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് 50 വിദ്യാർത്ഥികൾക്ക് സൗജന്യമായി ടെലിവിഷൻ നൽകി.

 

കോതമംഗലം:ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷൻ സൗകര്യമില്ലാത്ത 50 വിദ്യാർത്ഥികൾക്ക് കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യമായി ടെലിവിഷൻ വിതരണം ചെയ്തു.വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്,സി പി ഐ എം കവളങ്ങാട് എരിയാ സെക്രട്ടറി ഷാജി മുഹമ്മദ്,സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ കെ ഇ ജോയി,ഷിബു പടപറമ്പത്ത്,ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!