കോൺഗ്രസ്സ് കവളങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

കോതമംഗലം: പ്രളയ ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കുക, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾക്കായി കോൺഗ്രസ്സ് കവളങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കുട്ടമംഗലം വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. എസ്. എം സാദീഖ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എ.ആർ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജിജോ ജോർജ്‌, റ്റോമി ജോസഫ്, ബെന്നി പോൾ ജോബി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബെന്നി, മെമ്പർമാരായ വർഗ്ഗീസ് കൊന്നനാൻ, റെയ്ച്ചൽ ബേബി, ഷിജി അലക്സ്, ജോഷി കുര്യക്കോസ്, ഷിജു വെള്ളിപ്പന, അഭിലാഷ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!