ഉദ്ഘാടനത്തിനൊരുങ്ങി കരോട്ട്കുന്നേല്‍ കുടിവെള്ള പദ്ധതി……………………..


—————————————-

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നിര്‍മിച്ച കരോട്ട്കുന്നേല്‍ ഭാഗം പഞ്ചായത്ത് ഓഫീസ് മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഈമാസം 19ന് രാവിലെ 11ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ജനപ്രതിനികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്പന്ധിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ കെ.എസ്.മുരളി പറഞ്ഞു. പഞ്ചായത്തില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. മണ്ണത്തൂര്‍ കവലയിലുള്ള പഞ്ചായത്ത് കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഉയര്‍ന്ന പ്രദേശത്ത് സ്ഥാപിച്ച ടാങ്കില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. 25-ഓളം കുടുംബങ്ങള്‍ക്കും പഞ്ചായത്ത് ഓഫീസ് അടക്കമുള്ള ഓഫീസിലേയ്ക്കും സുഗമമായി കുടിവെള്ളമെത്തിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്ത് അടിയ്ക്കടി കുടിവെള്ളം മുടങ്ങുന്നതിന് പരിഹാരമാകുമെന്നും വാര്‍ഡ് മെമ്പര്‍ കെ.എസ്.മുരളി പറഞ്ഞു.

ചിത്രം- നിര്‍മ്മാണം പൂര്‍ത്തിയായ കരോട്ട്കുന്നേല്‍ ഭാഗം പഞ്ചായത്ത് ഓഫീസ് മിനി കുടിവെള്ള പദ്ധതിയുടെ ടാങ്ക്……………………

Back to top button
error: Content is protected !!