കാക്കനാട് വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ജയില്‍ ചാടി.മിനിറ്റുകൾക്കുള്ളിൽ പിടികൂടി.

 

എറണാകുളം:കാക്കനാട് വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ജയില്‍ ചാടി.അഞ്ച് മിനിറ്റിനുള്ളിൽ ഇവരെ ജീവനക്കാര്‍ പിടികൂടി തിരികെ എത്തിച്ചു. മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്.എറണാകുളം,കോട്ടയം സ്വദേശികളാണ് മൂന്ന് പേരും. കാക്കനാട് കോവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ ഭക്ഷണാവശിഷ്ടങ്ങള്‍ കളയാനായി പുറത്തെത്തിച്ചപ്പോള്‍ ജീവനക്കാരെ തള‌ളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു. അഞ്ചുമിനിട്ടിനുള‌ളില്‍ മൂവരെയും ഓടിച്ചിട്ട് പിടികൂടി.സംഭവത്തെത്തുടന്ന് ജയിലിലെ സുരക്ഷ കൂട്ടിയിട്ടുണ്ട്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!