കടവൂർ ജെസിഐ ചാത്തമറ്റം ഗവ: ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറി സ്മാർട്ട്‌ ആക്കുന്നു.

 

പൈങ്ങോട്ടൂർ: കടവൂർ ജെസിഐ യുടെ ആഭിമുഖ്യത്തിൽ
ബ്രാഹ്മിൻസ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ
ചാത്തമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
ലൈബ്രറി അത്യാധുനിക സൗകര്യങ്ങളോടെ സ്മാർട്ട്‌ ലൈബ്രറിയായി
നവീകരിക്കുന്നു.അഞ്ച് ലക്ഷം രൂപ മുടക്കി സ്കൂളിലെ ലൈബ്രറിയിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസത്തോടെ നവീകരണ ജോലികൾ പൂർത്തിരിച്ച് സ്മാർട്ട്‌ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ജെസിഐ ഭാരവാഹികൾ അറിയിച്ചു.ഇതിനായുള്ള
ള്ള ധാരണാപത്രം ബ്രാഹ്മിൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു പ്രൊജക്റ്റ്‌ കോൺട്രാക്ടർ ജി. അനൂപിന് കൈമാറി. ജെസിഐ പ്രസിഡന്റ്‌ അനീഷ് കച്ചിറയിൽ, സ്കൂൾ പ്രതിനിധി സെൻസൺ റോയി എന്നിവർ പങ്കെടുത്തു.

ഫോട്ടോ…കടവൂർ ജെസിഐ യുടെ ആഭിമുഖ്യത്തിൽ
ബ്രാഹ്മിൻസ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ നടത്തുന്ന
ചാത്തമറ്റം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി നവികരണത്തിനുള്ള ധാരണാപത്രം ബ്രാഹ്മിൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു ജെസിഐ ഭാരവാഹികൾക്കും സ്കൂൾ അധിക്യതർക്കും കൈമാറുന്നു.

Back to top button
error: Content is protected !!