എന്ത് കരുതലാണീ അഗ്നിശമനസേനക്ക് ..

 

മുവാറ്റുപുഴ:കാലവർഷം ആരംഭിച്ചതോടെ പ്രളയഭീഷണി നേരിടുന്ന മുവാറ്റുപുഴയ്ക്ക് കരുതലായി അഗ്നിശമന സേനാ.മുവാറ്റുപുഴ നിലയത്തിന്റെ കീഴിൽ ഡിഫെൻസ് ഫോഴ്‌സും സജ്ജമാക്കുകയും ,ചങ്ങാടം നിർമ്മിക്കുകയും ചെയ്തു.പ്രാദേശികമായി ലഭിക്കുന്ന സാധങ്ങൾ ഉപയോഗിച്ചാണ് ചങ്ങാടം നിർമിച്ചത്.നിലവിൽ നിലയത്തിൽ ഉള്ള റബർ ഡിങ്കിക്ക് പുറമെയാണ് നിർമ്മാണം നടത്തിയത്.ഇനിയൊരു പ്രളയമുണ്ടായാൽ രക്ഷാപ്രവർത്തിന്റെ കൂടുതൽ വേഗതക്കും,ജനങളുടെ കൂടുതൽ സുരക്ഷക്കും വേണ്ടി ഓപ്പറേഷൻ സുരക്ഷ എന്ന പേരിൽ ഈ വർഷം അതീവ ശക്തമായ രക്ഷാ പ്രവർത്തനങ്ങൾ നടത്തും.

ഇന്നലെ അഗ്നിശമന സേനാ നിലയത്തിൽ വച്ചു നടത്തിയ യോഗത്തിൽ ഡിഫെൻസ് ഫോഴ്സ് അംഗങ്ങൾക്ക് യൂണിഫോം വിതരണം നടത്തി.കൂടാതെ ‘ഓപ്പറേഷൻ സുരക്ഷ’ യെപറ്റി വിവരിക്കുകയും ,രക്ഷാപ്രവർത്തനത്തിന്റെ കാഠിന്യത്തെ പറ്റി ഉദ്യോഗസ്ഥർ ക്ലാസ് നയിക്കുകയും ചെയ്തു.ഇരുപത്തഞ്ചോളം യുവാക്കലാണ് ഇതിനോടകം ഡിഫെൻസ് ഫോർസിൽ ഉള്ളത്.

Back to top button
error: Content is protected !!