മഴക്കെടുതിയിൽ ജില്ലയിൽ നഷ്ടം 1.22 കോടി രൂപയുടേത്.

എറണാകുളം : ഇന്നലെ ജില്ലയിൽ പെയ്ത ശക്തമായ മഴയിൽ 1.22 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ശക്തമായ മഴയിൽ വീടുകൾക്കും കൃഷി സ്ഥലങ്ങൾക്കും മറ്റു പൊതുവായ നാശ നഷ്ടങ്ങളും ഉൾപ്പടെയാണിത്. ചെല്ലാനം മേഖലയിൽ കടൽ ക്ഷോഭത്തെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൊച്ചി താലൂക്കിൽ ആകെ 30 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൾ പറയുന്നത്. കണയന്നൂർ താലൂക്കിലും 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ശക്തമായ മഴയിൽ മുവാറ്റുപുഴ താലൂക്കിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. പറവൂർ താലൂക്കിൽ 12 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ 10 ലക്ഷം രൂപയുടെയും കോതമംഗലം താലൂക്കിൽ 5 ലക്ഷം രൂപയുടെയും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ 30 ക്യാമ്പുകളിൽ ആയി 852 പേരാണ് ആകെ ഉള്ളത്. ഇതിൽ 97 പേർ കുട്ടികൾ ആണ്.340 പുരുഷന്മാരും 415 സ്ത്രീകളും ക്യാമ്പുകളിൽ ഉണ്ട് . ആകെയുള്ള ക്യാമ്പുകളിൽ 8 എണ്ണം 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ളതാണ്. 60 പേരാണ് ഈ ക്യാമ്പുകളിൽ ഉള്ളത്.

Back to top button
error: Content is protected !!