ഏനാനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ടെലിവിഷനുകൾ വിതരണം ചെയ്തു

 

ഏനാനെല്ലൂർ ആയവന ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 7 സ്കൂളുകളിലെ നിർധനരായ കുട്ടികൾക്ക് വേണ്ടി ഏനാനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്  ടി.വി കൾ വിതരണം ചെയ്തു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതിൽ ടി.വി യോ, ഫോൺ സൗകര്യമോ ഇല്ലാത്ത കുട്ടികൾക്കാണ് നൽകുന്നത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീ.ജോമി ജോൺ ടി.വി കളുടെ വിതരണം നിർവഹിച്ചു. ചടങ്ങിൽ മുൻ ബാങ്ക് പ്രസിഡന്റുമാരായ ജീമോൻ പോൾ , വി എൽ ലൂയിസ് , ബാങ്ക് ബോർഡ് മെമ്പർമാരായ ജോജോ ജോസഫ് ,ജോസ് പോൾ , എം എം അലിയാർ, പി കെ ജലീൽ ,റാണി റെജി ,സെക്രട്ടറി ഇൻ ചാർജ് അമ്പിളി. ആർ ,സ്കൂളിലെ പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!