പോലീസ് കാന്റീനിലേക്ക് വീട്ടിൽ വിളവെടുത്ത പച്ചക്കറികളും പഴങ്ങളും നൽകി എൽദോ എബ്രഹാം എം.എൽ.എ

 

മൂവാറ്റുപുഴ: ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ പോലീസ് കാന്റീനിലേക്ക് പച്ചക്കറികളും പഴങ്ങളും നൽകി എം.എൽ.എ. എൽദോ എബ്രഹാം. സ്വന്തം വീട്ടിൽ കൃഷി ചെയ്ത് വിളവെടുത്ത വെള്ളരി, മാങ്ങ, വാഴക്കുല എന്നിവയ്ക്കൊപ്പം കർഷക വിപണിയിൽ നിന്നും പയർ, പടവലം, കപ്പ, മത്തങ്ങ, പഴങ്ങൾ അടക്കമുള്ള വിഭവങ്ങളാണ് കാന്റീനിലേക്ക് നൽകിയത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് പോലീസ് കാന്റീൻ പ്രവർത്തനം പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ. എൽദോ എബ്രഹാം മൂവാറ്റുപുഴ എസ്. ഐ. ടി.എം. സൂഫിക്ക് കൈമാറി. എസ്. ഐ. മാരായ അനിൽകുമാർ, സി.കെ. ബഷീർ, പി. ഇ. രാജൻ, എ. എസ്. ഐ. മാരായ എം. ജി. വാസു, ഇ. ആർ. ഷിബു, സി.പി.ഒ. മാരായ ഷാമിൽ, അഗസ്റ്റിൻ ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, കൃഷി ഓഫീസർമാരായ ബോസ് മത്തായി, ലെൻസി തോമസ്, ശ്രീല ഗോവിന്ദൻ, രാഹുൽ കൃഷ്ണൻ, കെ. എസ്. സണ്ണി, മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് കെ. എ. നവാസ്, വി. എം. നവാസ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Back to top button
error: Content is protected !!