മൂവാറ്റുപുഴ കെ എസ് ആര്‍ ടി സി ഡിപ്പോയിലേയ്ക്ക് അത്യാധുനീക തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി….

 

മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയിലെ തിരക്കേറിയ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കുന്നതിന് വേണ്ടി മേജര്‍ രവി രണ്ട് അത്യാധുനീക തെര്‍മല്‍ സ്‌കാനുകള്‍ നല്‍കി. കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മേജര്‍ രവി തെര്‍മല്‍ സ്‌കാനുകള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് കൈമാറി. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ അശോകന്‍, എ.ടി.ഒ സാജന്‍ സ്‌കറിയ, മിദുന്‍.സി.കുമാര്‍, രാഗേഷ് കല്ലേലില്‍ എന്നിവര്‍ സംമ്പന്ധിച്ചു………….

ചിത്രം-മൂവാറ്റുപുഴ കെ എസ് ആര്‍ ടി സി ഡിപ്പോയിലേയ്ക്ക് നല്‍കുന്ന അത്യാധുനീക തെര്‍മല്‍ സ്‌കാനറുകള്‍ മേജര്‍ രവി എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് കൈമാറുന്നു……………….

Back to top button
error: Content is protected !!