മെഡിസിന്‍ ചലഞ്ച് പദ്ധതി; മൂന്നാം ഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച…..

 

നിര്‍ദ്ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കും……………….
————————-
മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍, കിഡ്നി മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിന്‍ ചലഞ്ച് പദ്ധിയുടെ മൂന്നാംഘട്ട മരുന്ന് വിതരണം വെള്ളി (05-06-2020) രാവിലെ 11.30ന് എം.എല്‍.എ ഓഫീസില്‍ നടക്കും. മൂന്നാംഘട്ടത്തില്‍ ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. മൂവാറ്റുപുഴ ക്ലബ്ബ്, വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് മൂന്നാംഘട്ടത്തിലെ മരുന്നു വിതരണം നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വിവിധ സംഘടനകളുടെയും വിക്തികളുടെയും സഹകരണത്തോടെ 50000 രൂപയുടെ മരുന്നുകളും മൂവാറ്റുപുഴ മേള, ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് രണ്ടാം ഘട്ടത്തില്‍ ഒരുലക്ഷം രൂപയുടെ മരുന്നുകളും വിതരണം ചെയ്ത് കഴിഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മരുന്ന് വാങ്ങുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ബി.പി.എല്‍.വിഭാഗത്തില്‍ പെട്ട നിര്‍ദ്ധന രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതാണ് പദ്ധതി.

Back to top button
error: Content is protected !!